പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2009 നവംബർ 26, വ്യാഴാഴ്‌ച

കലോത്സവം

അഞ്ചു ദിവസങ്ങളിലായി കാളിചാനടുക്കത്തു നടന്ന ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോത്സവം 25-11-09 നു ബുധനാഴ്ച അവസാനിച്ചു.ഹൈസ്കൂള്‍ വിഭാഗത്തില്‍ ദുര്ഗഹയര്‍ സെക്കന്ററി സ്ക്കൂള്‍ 174 പോയിന്റ് നേടി ഒന്നാമതെത്തി.രാജാസ് ഹൈസ്കൂള്‍ നിലേശ്വരം 149 പോയിന്റ് നേടി രണ്ടാം സ്ഥാനതെത്തി.മറ്റു സ്ഥാനങ്ങള്‍-
higher secondry -dhss kanhangad 156 point
ghss balla east 104 point
u.p general- lfghs kanhangad 67 point
dhss kanhangad 55 point
l.p. general lfghs kanhangag 41 point
st mary's aups mallakkallu 40 point

2009 നവംബർ 21, ശനിയാഴ്‌ച

കലോത്സവം

കാലിചാനടുക്കത് നടന്നു വരുന്ന ഉപജില്ല കലോത്സവം ജനകീയ സഹകരണത്തിന്റെയും , സന്ഘാടനപാടവതിന്റെയും മികച്ച തെളിവായി മുന്നെരിക്കൊന്റിരിക്കുന്നു.

2009 നവംബർ 20, വെള്ളിയാഴ്‌ച

കലോത്സവം

ഹോസ്ദുര്‍ഗ് ഉപജില്ല കേരളാ സ്കൂള്‍ കലോത്സവം കാലിചാനടുക്കം ഗവര്‍മെന്റ് ഹൈ സ്കൂളില്‍ ഇന്ന് ആരംഭിച്ചു.

2009 നവംബർ 14, ശനിയാഴ്‌ച

ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോല്‍സവം


ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോല്‍സവം 2009 നവംബര്‍ 20,21,23,24,25 തിയ്യതികളിലായി കാലിചാനടുക്കം ഗവര്‍മെന്റ് ഹൈസ്കൂളില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.മലയോര മേഖലയായ നമ്മുടെ പ്രദേശത്ത് ഇദംപ്രഥമമായി നടത്തുന്ന സ്കൂള്‍ കലോല്‍സവം നാടിന്‍റെ ഉത്സവമായി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു .സ്വര ,ലയ ,താള ,ലാസ്യ സമ്പുഷ്ടമായ ദിനങ്ങല്‍ക്കായി കാത്തിരിക്കുക.

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

സ്കൂള്‍ കലോത്സവം,കായികമേള

ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഇന്നലെ സമാപിച്ചു.രണ്ടുദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ മൂന്നു ഹൌസുകളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു.സ്വര-ലയ -താള സമൃദ്ധമായ ദിവസങ്ങള്‍ക്കൊടുവില്‍ ബ്ലു ഹൌസ് ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി ഒന്നാം സ്ഥാനത്ത്‌ എത്തി .
ഈ വര്‍ഷത്തെ സ്കൂള്‍ കായിക മേള ഇന്നു നടന്നു.രാവിലെ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം വിവിധ ഹൌസുകലുടെ മാര്‍ച്ച് പാസ്റ്റ്‌ നടന്നു.തുടര്‍ന്ന് വിത്യസ്ത ഇനങ്ങളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു.പല ഇനങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടന്നു. മേള സമാപിച്ചപ്പോള്‍ റെഡ് ഹൌസ് ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി ഒന്നാമതെത്തി.

2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

സ്കൂള്‍ ശാസ്ത്ര ഗണിതശാസ്ത്ര,പ്രവൃര്‍ത്തി പരിചയ മേള

ഇന്നു ഞങ്ങളുടെ സ്കൂളില്‍ നടന്ന ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവ്രുര്തിപരിചയമേളയില്‍ എല്ലാ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു.ശബ്ദ തരംഗ കമ്പനം ,ഉപഗ്രഹം ,ഇലക്ട്രിക്‌ കറന്റിന്റെ ഉല്പാദനം ,അതുപയോഗിച്ചുള്ള ഉപകരണങ്ങള്‍ ചാര്ടുകള്‍എന്നിവ ശാസ്ത്ര വിഭാഗത്തില്‍ ഉണ്ടായിരുന്നു.ജ്യോമെതൃക്‌ ചാര്‍ട്ടുകള്‍ നമ്പര്‍ ചാര്‍ട്ടുകള്‍ പസിലുകള്‍,മോഡലുകള്‍ ഗെയിം ഇവ ഗണിത ശാസ്ത്ര വിഭാഗത്തിലെ ഇനങ്ങളായിരുന്നു.ഗ്രീടിഗ് കാര്‍ഡുകള്‍,ഫ്ലവര്‍ വേസുകള്‍ നീഡില്‍ വര്‍ക്കുകള്‍ തുടങ്ങിയവ പ്രവൃത്തി പരിചയ വിഭാഗത്തില്‍ ഉണ്ടായിരുന്നു.കൂടാതെ നാണയം,പുസ്തകം ,ഭൂപടം ,ഔഷധ സസ്യം എന്നിവയുടെ പ്രദര്‍ശനം ഇവ നടന്നു.നാലാം ക്ലാസിന്റെ, കുഴല്‍ കിണറില്‍ നിന്നു വെള്ളം എടുക്കുന്ന മോഡല്‍ ശ്രദ്ധേയമായി.
ഇതോടൊപ്പം കസരഗോട് ജില്ലയുടെ ചരിത്രതെക്കുരിച്ചുള്ള CD പ്രദര്‍ശനവും ഉണ്ടായിരുന്നു.

2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനം

കാലിചാനടുക്കം സ്കൂളില്‍ ഇന്നു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനം ആചരിച്ചു.രാവിലെ നടന്ന സ്കൂള്‍ അസ്സേംബ്ല്യില്‍ സ്വന്തന്ത്ര സോഫ്ടുവേരിനെക്കുരിച്ചും ദിനാചരണത്തിന്റെ പ്രാധാന്യതെക്കുരിച്ചും സ്കൂള്‍ SITC ശ്രീ സെബാസ്ട്യന്‍ മാസ്റ്റര്‍ വിശദീകരിച്ചു.തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിന പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി.

2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

ഓസോണ്‍ ദിനം

ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓസോണ്‍ ദിനം ആചരിച്ചു.രാവിലെ അസെംബ്ലിയില്‍ ദിനത്തെക്കുറിച്ച് ശ്രീ രാജേഷ്‌ മാസ്റ്റര്‍ വിശദീകരണം നല്കി.തുടര്‍ന്ന് സെമിനാര്‍ അവതരണം നടന്നു.വിധ്യാര്‍ദ്ധികളായ രണ്ജിത്കുമാര്‍,ടീന,ഐശ്വര്യ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.സയന്സ് ക്വിസ് ,ഓസോണ്‍ പാളിയെക്കുരിച്ചും അതിന്‍റെ വിള്ളല്‍ മൂലം ഉണ്ടാകുന്ന ദോഷങ്ങലെക്കുരിച്ചും slide show അവതരണം എന്നിവയും ഉണ്ടായിരുന്നു.

2009 സെപ്റ്റംബർ 9, ബുധനാഴ്‌ച

ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബിന്‍റെ ഇന്നു ചേര്‍ന്ന യോഗത്തില്‍ പസില്‍ മത്സരത്തിലെ വിജയികളെ അനുമോദിച്ചു .അടുത്ത മത്സരത്തിനുള്ള ചോദ്യങ്ങള്‍ നല്കി . 9B ലെ ലതിക ഒരു ഗണിത പ്രശ്നം അവതരിപ്പിച്ചു.തുടര്‍ന്ന് ഗണിതത്തെ അടിസ്ഥാനമാകിയുള്ള mind reading magic ന്‍റെ slide അവതരണവും നടന്നു.

2009 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഓണാഘോഷകാഴ്ചക്ളിലൂടെ














ഓണാഘോഷം




കാലിചാനടുക്കം ഗവ. ഹൈസ്കൂളില്‍ ഈ വര്‍ഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.
കസേരകളി ,ഓണപ്പാട്ട് ,ബലൂണ്‍ പൊട്ടിക്കല്‍ ,കമ്പവലി ,ഓണപൂക്കളം ,എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

കൌണ്സിലിംഗ്





കാലിചാനടുക്കം സ്കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗേള്‍സ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കൌണ്സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത കൌന്സിലരായ ശ്രീ .മനോജ്‌ ആണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.

പ്രശസ്ത

2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഗേള്‍സ്‌ ക്ലബ്ബ്


ഗേള്‍സ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്ഷവും ഫിനോയില്‍ നിര്മമാണപരിപാടികള്‍ ആരംഭിച്ചു.
ഈ വര്ഷം തയ്യല്‍ പരിശീലനവും ആരംഭിച്ചു.

വാര്‍ത്തവായനാ മത്സരം

കാലിച്ചനടുക്കം സ്കൂളില്‍ സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ അവതരണ മത്സരം നടന്നു.മത്സരത്തില്‍ ഒമ്പതാം സ്റ്റാന്ഡേര്ഡ്-ലെ ജിബിന്‍ ജെയിംസ്‌ ഒന്നാം സ്ഥാനം നേടി .കാഞ്ഞ്ചങ്ങാട്ട് വെച്ചു നടന്ന ജില്ലാ മത്സരത്തില്‍ സ്കൂളിനെ പ്രധിനിധീകരിച്ച് പ്രസ്തുത വിധ്യാര്ധി പങ്കെടുത്തു.

2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച

പ്രസംഗ പരിശീലനം
















വിദ്യാരംഗം ആഭിമുഖ്യത്തില്‍ കാലിച്ചനടുക്കം സ്കൂളില്‍ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു .കുംബളപ്പള്ളി സ്കൂളിലെ ശ്രീ ജോണ്‍സന്‍ മാസ്റ്റര്‍ ആയിരുന്നു പരിശീലകന്‍.പ്രസംഗം എന്ന കലയില്‍ വേണ്ടതും വേണ്ടാത്തതും സവിസ്തരം പറഞ്ഞു മനസിലാക്കി.കുട്ടികള്‍ സജീവമായി പങ്കെടുത്തു.

2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്വാതന്ത്ര്യ ദിന ആഘോഷ കാഴ്ചകള്‍


















സ്വാതന്ത്ര്യ ദിനം



സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ഞങളുടെ സ്കൂളില്‍ ആഘോഷിച്ചു.അസ്സെംബ്ല്യില്‍ സീനിയര്‍ അസിസ്റ്റന്റ്‌ ഷേര്‍ലി ടീച്ചര്‍ പതാക ഉയര്‍ത്തി. പി . ടി. എ .പ്രസിഡന്റ് ശ്രീ കെ.കെ.യൂസഫ്‌ ,വാര്‍ഡ്‌ മെമ്പര്‍മാരായ ശ്രീ .അജയന്‍ ,ശ്രീ .വിജയന്‍ ; ശ്രീ തമ്പാന്‍ മാസ്റ്റര്‍ ,രവി മാസ്റ്റര്‍ ,മാസ്റ്റര്‍ രണ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് സ്വാതന്ത്ര്യദിന റാലി നടന്നു.സ്വാതന്ത്ര്യ ചരിത്ര ക്വിസ് ,പ്രദര്‍ശന മത്സരം ,ദേശഭക്തി ഗാന ആലാപനം ,പായസവിതരണം ,ഡിസ്പ്ലേ എന്നിവ നടന്നു.

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമാ ദിനം




സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനം സമുചിതമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് ക്വിസ് മത്സരം ,ഉപന്യാസമത്സരം ,മുദ്രാവാക്യ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.കാലിചാനടുക്കം ടൌണിലൂടെ യുദ്ധ വിരുദ്ധ റാലി നടന്നു.ദിനത്തോട് അനുബന്ധിച്ച് നടന്ന അസെംബ്ലിയില്‍ശ്രീ .പ്രകാശന്‍ മാസ്റ്റര്‍ ,അര്‍ജുന്‍ ബാലന്‍ ,രണ്ജിത്കുമാര്‍ ,ശ്രുതി,ഐശ്വര്യ ,എന്നിവര്‍ സംസാരിച്ചു.

എക്കോ ക്ലബ്ബ്

എക്കോ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കവിത ,ഉപന്യാസം എന്നീ മത്സര ഇനങ്ങള്‍ നടത്തി

2009 ജൂലൈ 27, തിങ്കളാഴ്‌ച

ട്രാഫിക് ക്ലബ്ബ്




കാലിചാനടുക്കം സ്കൂളില്‍ രൂപികരിച്ച ട്രാഫിക് ക്ലബിന്‍റെ ഉത്ഘടാനം അമ്പലത്തറ സ്റ്റേഷനിലെ എസ്. ഐ .ശ്രീ . കെ . പി . സുരേഷ്ബാബു നിര്‍വഹിച്ചു .പി ടി എ പ്രസിഡന്‍റ് കെ.കെ.യൂസഫ്‌ അധ്യക്ഷത വഹിച്ചു .പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീ. പി.കെ.രാമകൃഷ്ണന്‍ കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്‌ എടുത്തു.ശ്രീമതി .ഷേര്‍ലി ജോര്‍ജ് ,ശ്രീ. പി.വി.രാജേഷ്‌ , ശ്രീ.പി.രവി,ശ്രീ.എന്‍.വി.രാജന്‍ ശ്രീ.രാമകൃഷ്ണന്‍ എന്നിവര്‍ ആസംസകള്‍ അര്‍പ്പിച്ചു.ശ്രീ .കെ.സന്തോഷ്‌ സ്വാഗതവും ശ്രീ എ.പി.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു .

2009 ജൂലൈ 20, തിങ്കളാഴ്‌ച

ചാന്ദ്രദിനം

ചാന്ദ്രടിനത്തോടനുബന്ധിച്ചു കാലിചാനടുക്കം ഗവ.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു .

2009 ജൂൺ 30, ചൊവ്വാഴ്ച

അടുക്കത്ത് നൂറു മേനി





കാലിചാനടുക്കം സ്കൂളില്‍ ആദ്യമായി നൂറുമേനി വിജയം -വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ ശ്രുതി ,സിദ്ധാര്‍ഥ് എന്നീ കുട്ടികള്‍ക്ക്ഉപഹാരം നല്കി .ഇതിനോടനുബന്ധിച്ച് ജുബിലീ ഹാള് ഉത്ഘാടനം ചെയ്യപ്പെട്ടു . ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ വി .അജയന്‍ അധ്യക്ഷനായിരുന്നു .കസരഗോടു ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റാന്റിംഗ് കമ്മിടി ചെയര്‍മാന്‍ വി .നാരായണന്‍ മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു .ഹെട്മാസ്റെര്‍ ടി . ഡി .അഗസ്റ്റിന്‍ ,ശ്രീ .ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . ശ്രീമതി ഷേര്‍ലി ജോര്‍ജ് നന്ദി പറഞ്ഞു .തുടര്‍ന്നു പി ടി എ ഞെനരല്‍ബോടി യോഗം നടന്നു .തമ്പാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . സെബാസ്ട്യന്‍ മാസ്റ്റര്‍ വരവ് ചെലവു കണക്കു വായിച്ചു . പുതിയ പ്രസിഡന്‍റ് ആയി കെ . കെ. യൂസഫിനെയും വൈസ് പ്രസിഡന്‍റ് ആയി ശ്രീ തുളസീധാസിനെയും തെരഞ്ഞ്തെടുതു.

2009 ജൂൺ 25, വ്യാഴാഴ്‌ച

പുകയില വിരുദ്ധ ദിനം




ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കാലിചാനടുക്കം സ്കൂളില്‍ ഇന്നെലെ (ജൂണ്‍ 24നു ) പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു . അടുക്കം ടൌണിലൂടെ എല്ലാ കുട്ടികളും അധ്യാപകരും പങ്കെടുത്ത റാലിയും നടന്നു . രവി മാസ്റ്റര്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി .

ഹിന്ദി ക്ലബ്ബ്




കാലിചാനടുക്കം സ്കൂളിലെ ഹിന്ദി ക്ലബ്ബ് (മഹാത്മാ രാഷ്ട്ര ഭാഷ മഞ്ച് ) ജൂണ്‍ ഇരുപത്തിമൂന്നിന് പരപ്പ സ്കൂളിലെ ഗോപി മാസ്റ്റര്‍ ഉത്ഘടാടനം ചെയ്തു . സെബാസ്ട്യന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു .വിധ്യാര്‍ദ്ധികളായ നീന നന്ദിയും ശ്രുതി സ്വാഗതവും പറഞ്ഞു . ഭാസ്കരന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു .

2009 ജൂൺ 20, ശനിയാഴ്‌ച

വായനാവാരം


വായനാദിനം ആചരണത്തിന്‍െറ ഭാഗമായീ കാലിച്ചനടുക്കം സ്കൂളില്‍ വയനവേദി ഉത്ഘാടനം നടന്നു ചിത്രകാരന്‍ ഇ .വി .അശോകന്‍ ഉത്‌ഘാടനം നിര്‍വഹിച്ചു ഹെട്മാസ്ടര്‍ ടി .ഡി.അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു
അഞ്ചാം ക്ലാസ്‌ വിധ്യാര്‍ദിനി നവിത കൃഷ്ണന്‍ പുസ്തകങ്ങള്‍ സംഭാവന നല്കി ശ്രീലേഖ ടീച്ചര്‍ ,തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ കലാപരിപാടികള്‍ നടന്നു.

2009 ജൂൺ 19, വെള്ളിയാഴ്‌ച

വായനാവാരം

വയനാവരാഘോഷതോടനുബന്ധിച്ചു കാളിച്ചനടുക്കം സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം ജൂണ്‍ 19നു നടന്നു

2009 ജൂൺ 17, ബുധനാഴ്‌ച

ജുബിലീ ഹാള്‍

ഞങ്ങളുടെ ജുബിലീ സ്മാരക ഹാള്‍ ജൂണ്‍ മുപ്പതിന് ഉത്‌ഘാടനം ചെയ്യുന്നു എല്ലാവരെയും ക്ഷണിക്കുന്നു

ഈ മരത്തണലില്‍ അല്‍പ നേരം


ഞങ്ങളുടെ സ്കൂള്‍