പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഓണാഘോഷകാഴ്ചക്ളിലൂടെ














ഓണാഘോഷം




കാലിചാനടുക്കം ഗവ. ഹൈസ്കൂളില്‍ ഈ വര്‍ഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.
കസേരകളി ,ഓണപ്പാട്ട് ,ബലൂണ്‍ പൊട്ടിക്കല്‍ ,കമ്പവലി ,ഓണപൂക്കളം ,എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

കൌണ്സിലിംഗ്





കാലിചാനടുക്കം സ്കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗേള്‍സ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കൌണ്സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത കൌന്സിലരായ ശ്രീ .മനോജ്‌ ആണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.

പ്രശസ്ത

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഗേള്‍സ്‌ ക്ലബ്ബ്


ഗേള്‍സ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്ഷവും ഫിനോയില്‍ നിര്മമാണപരിപാടികള്‍ ആരംഭിച്ചു.
ഈ വര്ഷം തയ്യല്‍ പരിശീലനവും ആരംഭിച്ചു.

വാര്‍ത്തവായനാ മത്സരം

കാലിച്ചനടുക്കം സ്കൂളില്‍ സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ അവതരണ മത്സരം നടന്നു.മത്സരത്തില്‍ ഒമ്പതാം സ്റ്റാന്ഡേര്ഡ്-ലെ ജിബിന്‍ ജെയിംസ്‌ ഒന്നാം സ്ഥാനം നേടി .കാഞ്ഞ്ചങ്ങാട്ട് വെച്ചു നടന്ന ജില്ലാ മത്സരത്തില്‍ സ്കൂളിനെ പ്രധിനിധീകരിച്ച് പ്രസ്തുത വിധ്യാര്ധി പങ്കെടുത്തു.

2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പ്രസംഗ പരിശീലനം
















വിദ്യാരംഗം ആഭിമുഖ്യത്തില്‍ കാലിച്ചനടുക്കം സ്കൂളില്‍ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു .കുംബളപ്പള്ളി സ്കൂളിലെ ശ്രീ ജോണ്‍സന്‍ മാസ്റ്റര്‍ ആയിരുന്നു പരിശീലകന്‍.പ്രസംഗം എന്ന കലയില്‍ വേണ്ടതും വേണ്ടാത്തതും സവിസ്തരം പറഞ്ഞു മനസിലാക്കി.കുട്ടികള്‍ സജീവമായി പങ്കെടുത്തു.

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്വാതന്ത്ര്യ ദിന ആഘോഷ കാഴ്ചകള്‍


















സ്വാതന്ത്ര്യ ദിനം



സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ഞങളുടെ സ്കൂളില്‍ ആഘോഷിച്ചു.അസ്സെംബ്ല്യില്‍ സീനിയര്‍ അസിസ്റ്റന്റ്‌ ഷേര്‍ലി ടീച്ചര്‍ പതാക ഉയര്‍ത്തി. പി . ടി. എ .പ്രസിഡന്റ് ശ്രീ കെ.കെ.യൂസഫ്‌ ,വാര്‍ഡ്‌ മെമ്പര്‍മാരായ ശ്രീ .അജയന്‍ ,ശ്രീ .വിജയന്‍ ; ശ്രീ തമ്പാന്‍ മാസ്റ്റര്‍ ,രവി മാസ്റ്റര്‍ ,മാസ്റ്റര്‍ രണ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് സ്വാതന്ത്ര്യദിന റാലി നടന്നു.സ്വാതന്ത്ര്യ ചരിത്ര ക്വിസ് ,പ്രദര്‍ശന മത്സരം ,ദേശഭക്തി ഗാന ആലാപനം ,പായസവിതരണം ,ഡിസ്പ്ലേ എന്നിവ നടന്നു.

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമാ ദിനം




സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനം സമുചിതമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് ക്വിസ് മത്സരം ,ഉപന്യാസമത്സരം ,മുദ്രാവാക്യ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.കാലിചാനടുക്കം ടൌണിലൂടെ യുദ്ധ വിരുദ്ധ റാലി നടന്നു.ദിനത്തോട് അനുബന്ധിച്ച് നടന്ന അസെംബ്ലിയില്‍ശ്രീ .പ്രകാശന്‍ മാസ്റ്റര്‍ ,അര്‍ജുന്‍ ബാലന്‍ ,രണ്ജിത്കുമാര്‍ ,ശ്രുതി,ഐശ്വര്യ ,എന്നിവര്‍ സംസാരിച്ചു.

എക്കോ ക്ലബ്ബ്

എക്കോ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കവിത ,ഉപന്യാസം എന്നീ മത്സര ഇനങ്ങള്‍ നടത്തി