പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ

കാലിചാനടുക്കം സ്കൂളില്‍ ഇന്നു സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ സംസാരിച്ചു.തുടര്‍ന്നു സ്കൂള്‍ ലീഡര്‍ രോഷ്നി.സി.വി. പ്രഭാഷനക്കുറിപ്പ് വായിക്കുകയും പ്രതിന്ജ ചൊല്ലിക്കൊടുക്കുകയും ചെയിതു.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

പരിസ്ഥിതി ക്ലബ്‌ ബോധവല്‍കരണ ക്ലാസ്സ്‌

പരിസ്ഥിതി ക്ലബിന്‍റെ ആഭിമുക്യത്തില്‍ ഇന്നു പരിസ്ഥിതി ബോധവല്‍കരണ ക്ലാസ് നടത്തി.എടാട്ടുള്ള സീക്ക് എന്ന പരിസ്ഥിതി സംഘടനയുടെ ഭാരവാഹിയായ ശ്രീ. ടി.പി. പത്മനാഭന്‍ ക്ലാസ് എടുത്തു.

ഹിന്ദി ദിനാചരണം

ഇന്നലെ (14-09-2010)രാഷ്ട്ര ഭാഷയില്‍ അസ്സെംബ്ളി നടത്തി കാലിച്ചാനടുക്കം സ്കൂളില്‍ ഹിന്ദി ദിനാഘോഷം . പ്രധാന അദ്ധ്യാപകന്‍ ടി.ഡി.അഗസ്റ്റിന്‍,പി.സരോജിനി,വി.കെ.ഭാസ്കരന്‍,സ്കൂള്‍ ലീഡര്‍ രോഷ്നി,നീന,ശ്രുതി,എന്നിവര്‍ പ്രസംഗിച്ചു.ക്വിസ് മത്സരം നടന്നു.വിജയികളായ ബിന്ദുകുമാരി,ഐശ്വര്യ ,സൂര്യകിരന്‍ ,എബിന്‍,സഫ എന്നിവര്‍ക്ക് സമ്മാനങ്ങളും നല്‍കി.