പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010, ജൂലൈ 30, വെള്ളിയാഴ്‌ച

പി.ടി.എ ജനറല്‍ ബോഡി

കാലിചാനടുക്കം സ്കൂളിന്റെ 2010-2011 വര്ഷത്തെ പി.ടി.എ. ഭരണസമിതി തെരഞ്ഞെടുപ്പു ഇന്നു നടന്നു.ചടങ്ങില്‍ ഹെട്മാസ്റെര്‍ ശ്രീ.ടി.ഡി.അഗസ്റിന്‍ സ്വാഗതം പറഞ്ഞു.ശ്രീ.കെ.കെ. യൂസഫ്‌ അധ്യക്ഷനായിരുന്നു.രവി മാസ്റെര്‍ റിപ്പോര്‍ട്ടും സെബാസ്റ്റ്യന്‍ മാസ്റെര്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.തുടര്‍ന്നു വോട്ടെടുപ്പിലൂടെ ഒരു പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇതിന് ശേഷം പി. ടി. എ പ്രസിഡന്റ് ആയി ശ്രീ.വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു.പുതിയ ഭരണ സമിതിയുടെ ആദ്യ യോഗവും നടന്നു.

2010, ജൂലൈ 16, വെള്ളിയാഴ്‌ച

അധ്യാപക രക്ഷാകര്തൃ സംഗമം

ഇന്നു നടന്ന അധ്യാപക രക്ഷാകര്തൃ സംഗമം രക്ഷാകര്താക്കളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.ചടങ്ങ് പി.ടി എ പ്രസിഡണ്ട്‌ ശ്രീ.കെ.കെ.യൂസഫ്‌ ഉത്ഘാടനം ചെയിതു.സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.പ്രേമ ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ്‌ സെക്രട്ടറി രവിമാസ്റെര്‍ ,വര്‍ദ് മെമ്പര്‍ ശ്രീ.അജയന്‍ എന്നിവര്‍ സംസാരിച്ചു.കൂടാതെ സി.ഡി.പ്രദര്‍ശനം ,പൊതു ചര്ച്ച എന്നിവയും നടന്നു.

2010, ജൂലൈ 6, ചൊവ്വാഴ്ച

ഔഷധ തോട്ടം


കാലിചാനടുക്കം സ്കൂളിലെ സ്കൌട്ട് ഗൈഡ് വിഭാഗത്തിന്റെയും ,ഇകോക്ലബിന്റെയും ആഭിമുക്യത്തില്‍ ഔഷധ സസ്യങ്ങളെക്കുറിച്ച് ക്ലാസും ,അവയുടെ നടീലും നടന്നു.പ്രസിദ്ധ ആയുരവേധ വൈധ്യ്നായ ,കാഞ്ഞങ്ങാട് മൈകീല്‍ രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.