പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2009, ജൂൺ 30, ചൊവ്വാഴ്ച

അടുക്കത്ത് നൂറു മേനി





കാലിചാനടുക്കം സ്കൂളില്‍ ആദ്യമായി നൂറുമേനി വിജയം -വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ ശ്രുതി ,സിദ്ധാര്‍ഥ് എന്നീ കുട്ടികള്‍ക്ക്ഉപഹാരം നല്കി .ഇതിനോടനുബന്ധിച്ച് ജുബിലീ ഹാള് ഉത്ഘാടനം ചെയ്യപ്പെട്ടു . ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ വി .അജയന്‍ അധ്യക്ഷനായിരുന്നു .കസരഗോടു ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റാന്റിംഗ് കമ്മിടി ചെയര്‍മാന്‍ വി .നാരായണന്‍ മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു .ഹെട്മാസ്റെര്‍ ടി . ഡി .അഗസ്റ്റിന്‍ ,ശ്രീ .ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . ശ്രീമതി ഷേര്‍ലി ജോര്‍ജ് നന്ദി പറഞ്ഞു .തുടര്‍ന്നു പി ടി എ ഞെനരല്‍ബോടി യോഗം നടന്നു .തമ്പാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . സെബാസ്ട്യന്‍ മാസ്റ്റര്‍ വരവ് ചെലവു കണക്കു വായിച്ചു . പുതിയ പ്രസിഡന്‍റ് ആയി കെ . കെ. യൂസഫിനെയും വൈസ് പ്രസിഡന്‍റ് ആയി ശ്രീ തുളസീധാസിനെയും തെരഞ്ഞ്തെടുതു.

2009, ജൂൺ 25, വ്യാഴാഴ്‌ച

പുകയില വിരുദ്ധ ദിനം




ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കാലിചാനടുക്കം സ്കൂളില്‍ ഇന്നെലെ (ജൂണ്‍ 24നു ) പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു . അടുക്കം ടൌണിലൂടെ എല്ലാ കുട്ടികളും അധ്യാപകരും പങ്കെടുത്ത റാലിയും നടന്നു . രവി മാസ്റ്റര്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി .

ഹിന്ദി ക്ലബ്ബ്




കാലിചാനടുക്കം സ്കൂളിലെ ഹിന്ദി ക്ലബ്ബ് (മഹാത്മാ രാഷ്ട്ര ഭാഷ മഞ്ച് ) ജൂണ്‍ ഇരുപത്തിമൂന്നിന് പരപ്പ സ്കൂളിലെ ഗോപി മാസ്റ്റര്‍ ഉത്ഘടാടനം ചെയ്തു . സെബാസ്ട്യന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു .വിധ്യാര്‍ദ്ധികളായ നീന നന്ദിയും ശ്രുതി സ്വാഗതവും പറഞ്ഞു . ഭാസ്കരന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു .

2009, ജൂൺ 20, ശനിയാഴ്‌ച

വായനാവാരം


വായനാദിനം ആചരണത്തിന്‍െറ ഭാഗമായീ കാലിച്ചനടുക്കം സ്കൂളില്‍ വയനവേദി ഉത്ഘാടനം നടന്നു ചിത്രകാരന്‍ ഇ .വി .അശോകന്‍ ഉത്‌ഘാടനം നിര്‍വഹിച്ചു ഹെട്മാസ്ടര്‍ ടി .ഡി.അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു
അഞ്ചാം ക്ലാസ്‌ വിധ്യാര്‍ദിനി നവിത കൃഷ്ണന്‍ പുസ്തകങ്ങള്‍ സംഭാവന നല്കി ശ്രീലേഖ ടീച്ചര്‍ ,തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ കലാപരിപാടികള്‍ നടന്നു.

2009, ജൂൺ 19, വെള്ളിയാഴ്‌ച

വായനാവാരം

വയനാവരാഘോഷതോടനുബന്ധിച്ചു കാളിച്ചനടുക്കം സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം ജൂണ്‍ 19നു നടന്നു

2009, ജൂൺ 17, ബുധനാഴ്‌ച

ജുബിലീ ഹാള്‍

ഞങ്ങളുടെ ജുബിലീ സ്മാരക ഹാള്‍ ജൂണ്‍ മുപ്പതിന് ഉത്‌ഘാടനം ചെയ്യുന്നു എല്ലാവരെയും ക്ഷണിക്കുന്നു

ഈ മരത്തണലില്‍ അല്‍പ നേരം


ഞങ്ങളുടെ സ്കൂള്‍