പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010, ജനുവരി 16, ശനിയാഴ്‌ച

കൂട്ടം പഠന സഹവാസ ക്യാമ്പ്‌












കാലിചാനടുക്കം ഹൈസ്കൂളില്‍ കൂട്ടം പഠന സഹവാസ ക്യാമ്പ്‌ ജനുവരി 1,2 തിയതികളില്‍ നടന്നു.

2010, ജനുവരി 15, വെള്ളിയാഴ്‌ച

സ്കൌട്ട്&ഗൈഡ് ക്യാമ്പ്‌ -കാഴ്ചകള്‍







































































സ്കൌട്ട്&ഗൈഡ് വാര്‍ഷികക്യാമ്പ്

കാലിചാനടുക്കം ഗവ:ഹൈസ്കൂള്‍ സ്കൌട്ട്&ഗൈഡിന്റെ സജീവമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.അധ്യാപകരുടെയും,രക്ഷിതാക്കളുടെയും സഹകരണത്തോടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനം ഇ വര്ഷം അതിന്റെ വാര്‍ഷിക ക്യാമ്പ് ജനുവരി 8,9,10 തിയതികളില്‍ നടത്തുകയുണ്ടായി.ജനുവരി 8 നു നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ഹെട്മാസ്ടര്‍ ശ്രീ.ടി.ഡി.അഗസ്റിന്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ്‌ മെമ്പര്‍ ശ്രീ.അജയന്‍ അധ്യക്ഷനായിരുന്നു.കൊടോം ബേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.യു.തമ്പാന്‍ നായര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് കഴിഞ്ഞ വര്ഷം sslc പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍, രാജ്യപുരസ്കാര്‍ അവാര്‍ഡ് ജേതാക്കള്‍, പഠന ഇതര പ്രവര്‍ത്തനങ്ങളില്‍ മികവു കാട്ടിയ സ്കുട്ടുകള്‍,ഗൈഡുകള്‍,എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
ജനുവരി 9 നു ഒരിഗാമി,കുരുത്തോല കളരി,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണം,അലക്ക് സോപ് ,വാഷിംഗ് പൌഡര്‍ നിര്‍മാണം,നാടന്‍പാട്ട്,നക്ഷത്ര നിരീക്ഷണം,ക്യാമ്പ്‌ ഫയര്‍ എന്നിവ ഉണ്ടായിരുന്നു.januvari10 നു പാചകമത്സരം,സര്‍വ മത പ്രാര്ത്ഥന, എക്സിബിഷന്‍ ,സ്നേഹസന്ഗമം എന്നിവ നടന്നു.ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ്‌ സമാപിച്ചു.