പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010, ജൂൺ 24, വ്യാഴാഴ്‌ച

പുകയില വിരുദ്ധ ദിനം

ഇന്ന പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കാലിചാനടുക്കം സ്കൂളില്‍ഇന്ന് (ജൂണ്‍ 24നു ) പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു . .

2010, ജൂൺ 23, ബുധനാഴ്‌ച

വൃക്ഷ തൈ വിതരണം

എക്കോ ക്ലബിന്‍റെ ആഭിമുക്യത്തില്‍ , ദേശീയ ആംല മിഷന്‍ ,ഒയിസ്ക ഇന്റര്‍നാഷണല്‍ വഴി വിതരണം ചെയ്യുന്ന അത്യുല്‍പ്പാദന ശേഷിയുള്ള നെല്ലി തൈകള്‍ കാലിചാനടുക്കം സ്കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയിതു.ഇതിന്റെ ഉത്ഘാടനം ഇന്ന് നടന്നു.ശ്രീ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍,രവി മാസ്റ്റര്‍ ,ഭാസ്കരന്‍ മാസ്റ്റര്‍ ,അമ്മിണി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു

2010, ജൂൺ 21, തിങ്കളാഴ്‌ച

വായനാവാരം

വായനാവാരാചാരണത്തിന്റെ ഭാഗമായി ഇന്ന് കാലിചാനടുക്കം സ്കൂളില്‍ പുസ്തക ശേഖരണം നടത്തി.രാവിലെ നടന്ന അസ്സെംബ്ലിയില്‍ വാരാചരണത്തിന്റെ പ്രതിഞ്ജ എല്ലാ കുട്ടികളും ഏറ്റുചൊല്ലി.തുടര്‍ന്നു കുട്ടികളും അധ്യാപകരും പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രരിയിലെക് സംഭാവന നല്‍കി.പ്രധാന അദ്ധ്യാപകന്‍ ശ്രീ.അഗസ്റിന്‍ മാസ്റ്റര്‍ അന്‍പതിലേറെ പുസ്തകങ്ങള്‍ നല്‍കി മാതൃക കാട്ടി.ശ്രീലേഖ ടീച്ചര്‍ സന്ദേശം നല്‍കി.

2010, ജൂൺ 18, വെള്ളിയാഴ്‌ച

വിദ്യാരംഗം കലാ സാഹിത്യവേദി, വിവിധ ക്ലബ്ബുകള്‍



കാലിചാനടുക്കം ഗവ.ഹൈസ്കൂളിലെ വര്ഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്തങ്ങളുടെ ഉത്ഘാടനം ഇന്നു നടന്നു.പ്രശസ്ത കഥാകാരന്‍ ശ്രീ . പെരിയചൂര്‍ സുകുമാരന്‍ ആണ് ഉത്ഘാടനം നിര്‍വഹിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുക്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായിട്ടുള്ള കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.ഇതോടൊപ്പം നടന്ന ചടങ്ങില്‍ വെച്ചു പരിസ്ഥിധി ക്ലബ്ബ്,സയന്‍സ് ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,എന്നിവയുടെ വര്ഷത്തെ പ്രവര്ത്തന ഉത്ഘാടനവും നടന്നു.ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത പരിസ്ഥിധി പ്രവര്‍ത്തകന്‍ അട്വേകററ് രാജേന്ദ്രന്‍ അവരുകലാണ്. ചടങ്ങില്‍ സ്റാഫ് സെക്രട്ടറി ശ്രീ.രവി മാസ്റെര്‍ സ്വാഗതം ആശംസിച്ചു.ഹെട്മാസ്റെര്‍ ശ്രീ.ടീ.ഡീ. അഗസ്റിന്‍ അധ്യക്ഷനായിരുന്നു പി. ടി പ്രസിഡന്റ് ശ്രീ .കെ.കെ.യൂസഫ്‌ , സീനിയര്‍ അസിസ്ടന്റ്റ് ശ്രീ.സെബാസ്ട്യന്‍ മാസ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്ടുടെന്റ്റ്‌ ലീടെര്‍ ലതിക നന്ദിയും പറഞ്ഞു.ചടങ്ങിനു ശേഷം കുട്ടികള്‍ തയ്യാറാക്കിയ സ്ഥലത്തു വിത്തിറക്കല്‍ ചടങ്ങ് നടന്നു.ഇതിന് അട്വക്കെട്റ്റ് ശ്രീ.രാജേന്ദ്രന്‍ നേതൃത്വം നല്കി.

ഗണിതശാസ്ത്ര ക്ലബ്ബ്

കാലിചാനടുക്കം സ്കൂളില്‍ ഈ വര്ഷത്തെ ഗണിതശാസ്ത്ര ക്ലബിന്‍റെ രൂപികരണ യോഗം ഇന്നു നടന്നു.വിവിധ ക്ലാസുകളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു.യോഗത്തില്‍ വെച്ചു ക്ലബിന്‍റെ കണ്‍വിനര്‍ aആയി അരുന്ജിത് , ജോയിന്റ് കണ്‍വിനര്‍ aആയി ലതിക എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു .ഈ വര്ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്ച്ച ചെയ്തു തീരുമാനിച്ചു.

2010, ജൂൺ 5, ശനിയാഴ്‌ച

പരിസ്ഥിതി ദിനം



പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇന്നലെ ജൂണ്‍ 5 നു കാലിചാനടുക്കം ഗവ.ഹൈസ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മാസ്റെര്‍ അഗസ്റിന്‍ മാസ്റ്റര്‍ ദിനത്തിന്റെ പ്രാധന്യതെക്കുറിച്ചു സംസാരിച്ചു.ശ്രീ.രാജേഷ്‌ മാസ്റ്റര്‍ ദിനത്തിന്റെ സന്ദേശം നല്‍കി.തുടര്‍ന്നു അടുക്കം ടൌണിലൂടെ നടന്ന ഘോഷയാത്രയില്‍ അധ്യാപകരും വിധ്യാര്ധികളും പങ്കെടുത്തുപരിസ്ഥിതി ദിന quiz , പോസ്റ്റര്‍ രചന,മുട്രാവാക്യ രചന എന്നി മത്സരങ്ങള്‍ നടന്നു. വൃക്ഷ തൈവിതരണവും ഉണ്ടായിരുന്നു.

2010, ജൂൺ 1, ചൊവ്വാഴ്ച

പ്രവേശനോത്സവം





പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ സഹായിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ അറിവിന്റെ കാര്യത്തിലെന്ന പോലെ ഒരു സംസ്‌കാര സമ്പന്നമായ പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് .

ഇന്നു കാലിച്ചനടുക്കം സ്കൂളില്‍ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം എല്ലാ അര്‍ഥത്തിലും ഒരു ഉത്സവം തന്നെയായിരുന്നു.അസ്സെംബ്ളി ,ഘോഷയാത്ര,ഉത്ഘാടന സമ്മേളനം എന്നിവ നടന്നു.

സമ്മേളനത്തില്‍ സ്കൂള്‍ ഹെട്മാസ്റെര്‍ ശ്രീ. ടി.ഡി. അഗസ്റിന്‍ അധ്യക്ഷനായിരുന്നു.കൊടോം ബേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍മാരായ ശ്രീ.അജയന്‍ ,ശ്രീ. വിജയന്‍ ,ബി.ആര്‍.സി.പ്രധിനിധി മുരളിമാസ്റെര്‍ ,പ്രകാശന്‍ മാസ്റ്റര്‍,ഷേര്‍ലി ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ചു SSLC പരീക്ഷയില്‍ 100 ശതമാനം വിജയം നേടിത്തന്ന വിധ്യാര്ധികളെ അനുമോദിച്ചു.