പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2011, ജനുവരി 22, ശനിയാഴ്‌ച

സഹ പഠന ക്യാമ്പ്‌

എസ്.എസ്.എ.യുടെ ആഭിമുക്യത്തില്‍ ഹോസ്ദുര്‍ഗ് ബി ആര്‍ സി. യുടെ മേല്‍നോട്ടത്തില്‍ കാലിചാനടുക്കം സ്കൂളില്‍ യു.പി. സ്കൂള്‍ കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ സഹ പഠന ക്യാമ്പ്‌ (വഴി മരത്തണല്‍)ആരംഭിച്ചു. ഇന്നലെ നടന്ന ഉത്ഘാടന യോഗത്തില്‍ ഹെട്മാസ്റെര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡന്റ്‌ അധ്യക്ഷനായിരുന്നു.സീനിയര്‍ അസിസ്റ്റന്റ്‌,തമ്പാന്‍ മാസ്റ്റര്‍,രാജേഷ്‌ മാസ്റ്റര്‍,രവിമാസ്റെര്‍,സ്കൂള്‍ ലീടെര്‍ തുടങ്ങിയവര്‍ സംസാരിച്ചു.രാജന്‍ മാസ്റ്റര്‍,ഭാസ്കരന്‍ മാസ്റെര്‍,പട്മാക്ഷി ടീച്ചര്‍,മേരിക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു.

2011, ജനുവരി 7, വെള്ളിയാഴ്‌ച

റോഡ്‌ സുരക്ഷാ വാരം

റോഡ്‌ സുരക്ഷാ വാരത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഇന്ന് റോഡു സുരക്ഷയെക്കുറിച്ച് ക്ലാസ്സ്‌ നടന്നു.അമ്പലതര പോലിസ് സ്റെഷനിലെ ശ്രീ.രാമകൃഷ്ണന്‍ അവരുകലാണ് ക്ലാസ്സ്‌ എടുത്തത്.

രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌

കാലിചാനടുക്കം സ്കൂളില്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആഭിമുക്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌ നടന്നു.ഹൈസ്കൂളിലെ മുന്നൂറോളം കുട്ടികളുടെ രക്ത ഗ്രൂപ്പ് നിര്‍ണയിച്ചു കാര്‍ഡു നല്‍കി.