
പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ സഹായിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ അറിവിന്റെ കാര്യത്തിലെന്ന പോലെ ഒരു സംസ്‌കാര സമ്പന്നമായ പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് .
ഇന്നു കാലിച്ചനടുക്കം സ്കൂളില്‍ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം എല്ലാ അര്‍ഥത്തിലും ഒരു ഉത്സവം തന്നെയായിരുന്നു.അസ്സെംബ്ളി ,ഘോഷയാത്ര,ഉത്ഘാടന സമ്മേളനം എന്നിവ നടന്നു.
സമ്മേളനത്തില്‍ സ്കൂള്‍ ഹെട്മാസ്റെര്‍ ശ്രീ. ടി.ഡി. അഗസ്റിന്‍ അധ്യക്ഷനായിരുന്നു.കൊടോം ബേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.അജയന്‍ ,ശ്രീ. വിജയന്‍ ,ബി.ആര്‍.സി.പ്രധിനിധി മുരളിമാസ്റെര്‍ ,പ്രകാശന്‍ മാസ്റ്റര്‍,ഷേര്‍ലി ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ചു SSLC പരീക്ഷയില്‍ 100 ശതമാനം വിജയം നേടിത്തന്ന വിധ്യാര്ധികളെ അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ