പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനാഘോഷം




ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്നാം വാര്‍ഷികവും ,കാസറഗോഡ് M.P.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും ,കാലിചാനടുക്കം സ്കൂളില്‍ ഇന്നു നടന്നു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മാസ്റെര്‍ ശ്രീ.ടി.ഡി.അഗസ്റിന്‍ പതാക ഉയര്ത്തി.തുടര്‍ന്നു നടന്ന കെട്ടിട ഉത്ഘാടന ചടങ്ങില്‍ ഹെട്മാസ്റെര്‍ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.യു.തമ്പാന്‍ നായര്‍ അധ്യക്ഷനായിരുന്നു.ശ്രീ.പി.കരുണാകരന്‍ M.P. ഉത്ഘാടനം നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.വി.വിജയന്‍,ശ്രീമതി രജനി കൃഷ്ണന്‍ ,ശ്രീ.സെബാസ്റ്റ്യന്‍ മാത്യു,രോഷ്നി.സി.വി.എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.രവി.പി. നന്ദി രേഖപ്പെടുത്തി.തുടര്‍ന്നു ദേശഭക്തി ഗാന മത്സരം ,ഡിസ്പ്ലേ,മാസ്ഡ്രില്‍എന്നിവ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ