പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

എസ് എസ്. ഐ .ടി സി. പരിശീലനം

കാലിച്ചാനടുക്കം സ്കൂളില്‍ രണ്ടു ദിവസമായി നടന്നുവന്ന SSITC പരിശീലനം ഇന്ന് സമാപിച്ചു.കാലിച്ചാനടുക്കം,തായന്നുര്‍ എന്നി സ്കൂളുകളില്‍ നിന്നായി 23 കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ശ്രീ.സെബാസ്റ്റ്യന്‍ മാസ്റെര്‍,ശ്രീമതി.ശ്രീദേവി ടീച്ചര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.കമ്പുട്ടെരുകലുറെ ചെറിയ തകരാറുകള്‍ പരിഹരിക്കുക,LCD,Laptop ഇവ പ്രവര്‍ത്തിപ്പിക്കുക,internet -ല്‍ നിന്നും വിവരങ്ങളും,ചിത്രങ്ങളും,മൂവികളും ശേഘരിക്കുക . e mail എന്നിവയായിരുന്നു പരിശീലന പാഠങ്ങള്‍.

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണാശംസകള്‍

എല്ലാവര്‍ക്കും നന്മയുടെയും,സമൃദ്ധിയുടെയും ഓണാശംസകള്‍

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഓണാഘോഷ കാഴ്ചകളിലൂടെ....









ഓണാഘോഷം


കാലിചാനടുക്കം സ്കൂളില്‍ ഇ വര്‍ഷത്തെ ഓണം വിപുലമായ രീതിയില്‍ ആഘോഷിച്ചു.ഓണപ്പൂക്കള മത്സരം ,ഓണപ്പാട്ട് മത്സരം,കസേരകളി,സുന്ദരിക്കൊരു പൊട്ടു തൊടല്‍ മത്സരം എന്നിവ നടന്നു. പി.ടി.എ.യുടെ നേതൃത്തത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.ഉച്ചക്ക് ശേഷം വാശിയേറിയ വടംവലി മത്സരം നടന്നു.

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനാഘോഷ കാഴ്ചകള്‍





















സ്വാതന്ത്ര്യ ദിനാഘോഷം




ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്നാം വാര്‍ഷികവും ,കാസറഗോഡ് M.P.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും ,കാലിചാനടുക്കം സ്കൂളില്‍ ഇന്നു നടന്നു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മാസ്റെര്‍ ശ്രീ.ടി.ഡി.അഗസ്റിന്‍ പതാക ഉയര്ത്തി.തുടര്‍ന്നു നടന്ന കെട്ടിട ഉത്ഘാടന ചടങ്ങില്‍ ഹെട്മാസ്റെര്‍ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.യു.തമ്പാന്‍ നായര്‍ അധ്യക്ഷനായിരുന്നു.ശ്രീ.പി.കരുണാകരന്‍ M.P. ഉത്ഘാടനം നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.വി.വിജയന്‍,ശ്രീമതി രജനി കൃഷ്ണന്‍ ,ശ്രീ.സെബാസ്റ്റ്യന്‍ മാത്യു,രോഷ്നി.സി.വി.എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.രവി.പി. നന്ദി രേഖപ്പെടുത്തി.തുടര്‍ന്നു ദേശഭക്തി ഗാന മത്സരം ,ഡിസ്പ്ലേ,മാസ്ഡ്രില്‍എന്നിവ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.

2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ഹിരോഷിമാ ദിനം

ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കാലിചാനടുക്കം സ്കൂളില്‍ ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ നടന്ന സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം ഉണ്ടായിരുന്നു.തുടര്‍ന്ന് പോസ്റ്റര്‍ രചനാ മത്സരം ,ചുമര്പത്രികാ നിര്‍മാണ മത്സരം,പ്രസംഗ മത്സരം ,പ്രദര്‍ശനം എന്നിവ നടന്നു.